കൊട്ടാരക്കര: വൈദ്യുതി ബോർഡിലെ വലതുപക്ഷ സംഘടനയായ കേരള പവർ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ഡിവിഷൻ സമ്മേളനം കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ഷീബാ തമ്പി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി മേഖലാ പ്രസിഡന്റ് വി. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർ‌ക്കിംഗ് പ്രസിഡന്റ് വി. വീരേന്ദ്രകുമാർ സംഘ‌ടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഡിവിഷൻ സെക്രട്ടറി കലേഷ് കൊട്ടാരക്കര, ബ്ളോക്ക് പ്രസിഡന്റ് കെ.ജി. അലക്സ്, സംസ്ഥാന ഭാരവാഹികളായ നുസൂറ, കൃഷ്ണപ്രസാദ്, ബിജു ജേക്കബ്, സന്തോഷ് കുമാർ, അഭിലാഷ് സന്ദീപ് തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ ഭാരവാഹികളായി സന്തോഷ് കുമാർ (പ്രസിഡന്റ്), കെ.എസ്. കലേഷ് ( സെക്രട്ടറി), ബിജു ജേക്കബ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.