തൊടിയൂർ: അഖിലേന്ത്യ കിസാൻസഭ കല്ലേലിഭാഗം ലോക്കൽ സമ്മേളനം സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗം അഡ്വ. പി. സുരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. സോമൻ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി കെ. ഗോപിനാഥപിള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം ബി. ശ്രീകുമാർ, മണ്ഡലം സെക്രട്ടറി പോണാൽ നന്ദകുമാർ, സി.പി.ഐ കല്ലേലിഭാഗം ലോക്കൽ സെക്രട്ടറി ജി. അജിത്ത്, എൽ.സി അംഗം സുനിൽ എന്നിവർ സംസാരിച്ചു. ജെ. അജയൻപിള്ള
സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു. ബാബു മഠത്തിൽ (പ്രസിഡന്റ്), ഹസൻ തൊടിയൂർ (വൈസ് പ്രസിഡന്റ്), നൗഷാദ് മേമന (സെക്രട്ടറി), ദിലീപ് (ജോ. സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.