ഓച്ചിറ: ഓച്ചിറയിൽ സാന്ത്വന പരിചരണ മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവെയ്ക്കുന്ന മദർതെരേസ പാലിയേറ്റീവ് കെയറിനായി നിർമ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം 22ന് രാവിലെ 11.30ന് നടക്കും. ഓച്ചിറ പായിക്കുഴി ഞാറയ്ക്കാട്ട് തെക്കതിൽ എസ്.ഡി ഭവനിൽ പരേതനായ ജി. ദിവാകരപിള്ളയുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബമാണ് ആറര സെന്റ് ഭൂമിയിൽ കെട്ടിടം നിർമ്മിച്ചു നൽകുന്നത്. ജി. ദിവാകരപിള്ളയുടെ ഭാര്യ റിട്ട. ടീച്ചർ ജെ. സരോജിനിയമ്മ ശിലാസ്ഥാപനം നിർവഹിക്കും. പാലിയേറ്റീവ് കെയർ പ്രസിഡന്റ് പി.ബി. സത്യദേവൻ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ വ്യക്തികൾ പങ്കെടുക്കും. സെക്രട്ടറി മഞ്ഞിപ്പുഴ വിശ്വനാഥപിള്ള സ്വാഗതം പറയും.