sree
നിർമ്മാണം പുരോഗമിക്കുന്ന കൊല്ലം ആശ്രമത്തെ ശ്രീനാരായണ സാംസ്കാരിക സമൂച്ചയം

കൊല്ലം: നഗരത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രമായി മാറുന്ന, ആശ്രാമത്തെ ശ്രീനാരായണ സാംസ്കാരിക സമുച്ചയം നിർമ്മാണം അവസാന ഘട്ടത്തിലേക്കെത്തുന്നു. കരാർ പ്രകാരം മാർച്ചിന് മുമ്പ് ജോലികൾ തീർക്കേണ്ടതുണ്ട്. ഒന്നോ രണ്ടോ മാസം കൂടി വൈകാനാണ് സാദ്ധ്യത.

സമുച്ചയത്തിന്റെ സ്ട്രക്ചറൽ ജോലികളെല്ലാം പൂർത്തിയായി. ഫ്ളോറിംഗ്, പ്ലംബിംഗ് ജോലികളാണ് നടക്കുന്നത്. വൈദ്യുതീകരണം, എ.സി ഫിറ്റിംഗ്, പെയിന്റിംഗ്, ഇന്റീരിയർ ഉൾപ്പെടെയുള്ള ജോലികളാണ് ഇനി പ്രധാനമായി അവശേഷിക്കുന്നത്. രണ്ടുനിലകളിലായി 91,000 ചതുരശ്ര അടിയാണ് വിസ്തീർണം. 2019 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ചു. എം. മുകേഷ് എം.എൽ.എയുടെ ശ്രമഫലമായി 2016 -17ലെ ബഡ്ജറ്റിലാണ് കിഫ്ബിയിൽ നിന്ന് സമുച്ചയത്തിന്റെ നിർമ്മാണത്തിന് 57 കോടി അനുവദിച്ചത്. മുംബയ് ആസ്ഥാനമായ റേ കൺസ്ട്രക്ഷനാണ് കരാറുകാർ. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ് സമുച്ചയ നിർമ്മാണത്തിന്റെ നിർവഹണ ഏജൻസി.

സമുച്ചയത്തിന്റെ നിർമ്മാണം വളരെ വേഗം പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 2022 മേയിൽ സമുച്ചയം നാടിനായി തുറന്നു കൊടുക്കാമെന്നാണ് പ്രതീക്ഷ

എം. മുകേഷ് എം.എൽ.എ

.................................................

 ₹ 55.91 കോടി: സമുച്ചയത്തിന്റെ കരാർ തുക

 91,000 ചതുരശ്രയടി: ആകെ വിസ്തീർണം
 3.82 ഏക്കർ: ആവശ്യമായ ഭൂമി

.......................................

# കെട്ടിടത്തിലെ സൗകര്യങ്ങൾ

സ്മാരക ഹാൾ, ലൈബ്രറി, നിർവഹണ ഹാൾ, കരകൗശല മ്യൂസിയം, കോൺഫറൻസ് ഹാൾ, പ്രദർശന ഹാൾ, ആർട്ട് ഗാലറി, നാടക പരിശീലനക്കളരി, ബ്ളാക്ക് ഓഫീസ് തിയേറ്റർ, ഓഡിറ്റോറിയം, എ.വി തിയേറ്റർ, സെമിനാർ ഹാൾ, റിഹേഴ്‌സൽ ഹാൾ, ഗോത്രകലാ മ്യൂസിയം,

ഓപ്പൺ എയർ ഓഡിറ്റോറിയം, കഫെറ്റേരിയ.