കൊട്ടാരക്കര: വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ 1992-95 (എ ബാച്ച്) പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'പൈൻമരത്തണൽ' സൗഹൃദ സംഗമവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിക്കുന്നു. 26ന് രാവിലെ 10ന് പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ നടക്കുന്ന പരിപാടി പൂർ‌വ അദ്ധ്യാപകനും നാടക-സീരിയൽ നടനുമായ ബി. സോമരാജൻപിള്ള ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശ്രീജിത്ത് മാവടി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അനിൽകുമാർ, എസ്. സുഭാഷ്, ടി. അജിത് കുമാർ, ടി. ശ്രീകുമാർ, പി. ഷിബു, കോട്ടാത്തല ശ്രീകുമാർ, സന്തോഷ് കുളങ്ങര, സോനു ബേബി, ഐ.ജി. ഗോപകുമാർ, അരുൺ, രാജേഷ് എന്നിവർ സംസാരിക്കും. സായന്തനത്തിൽ അന്നദാനം,​ ക്രിസ്മസ് കേക്ക് മുറിയ്ക്കൽ,​ കലാപരിപാടികൾ,​ വിദ്യാലയത്തിലെ സംഗമത്തിന്റെ ആലോചന,​ സേവന പ്രവർത്തനങ്ങളുടെ പദ്ധതി തയ്യാറാക്കൽ എന്നിവയും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് ശ്രീവിദ്യാധിരാജ സ്കൂളിൽ പൂർവ വിദ്യാർത്ഥി കുടുംബ സംഗമവും പൂർവ അദ്ധ്യാപകർക്ക് ആദരവും നൽകും.