കൊട്ടാരക്കര: വയയ്ക്കൽ ശ്രീദുർഗാ ദേവീക്ഷേത്രത്തിൽ ജനുവരി 4ന് നടക്കുന്ന മഹാമൃത്യുഞ്ജയ ഹോമത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം ക്ഷേത്രം മേൽശാന്തി കൃഷ്ണൻ നമ്പൂതിരി റിട്ട. ചീഫ് എൻജിനിയർ ദേവരാജന് നൽകി നിർവഹിച്ചു. ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് വയയ്ക്കൽ സോമൻ, നാരായണൻ നമ്പൂതിരി, കെ. രാധാകൃഷ്ണ പിള്ള, രതീഷ്, ബി.എൽ. മോഹൻദാസ്, ജയൻ, കെ. പ്രഭാകരൻ പിള്ള എന്നിവർ പങ്കെടുത്തു.