കൊല്ലം: പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 27ന് കൊട്ടാരക്കരയിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കും. വൈകിട്ട് 5ന് നടക്കുന്ന സമ്മേളനത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, വയലാർ അവാർഡ് ജേതാവ് ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബീനാ സജീവും സെക്രട്ടറി ഡോ.സി. ഉണ്ണിക്കൃഷ്ണനും അറിയിച്ചു.