
തഴവ: മാവേലിക്കര മുൻ എം.എൽ.എ പരേതനായ എസ്. ഗോവിന്ദക്കുറുപ്പിന്റെ ഭാര്യയും പ്രശസ്ത സാഹിത്യകാരൻ എ.പി കളയ്ക്കാടിന്റെ സഹോദരിയുമായ ജഗദമ്മ ഗോവിന്ദക്കുറുപ്പ് (85) നിര്യാതയായി. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം, ഗ്രാമ പഞ്ചായത്ത് അംഗം, പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ദിനചന്ദ്രൻ, . വേണുനാഥ്, ഇന്ദുലേഖ. മരുമക്കൾ: രാധാ ദിനചന്ദ്രൻ, ലക്ഷ്മി വേണുനാഥ്, സോമനാഥൻപിള്ള.