ചവറ : പെൻഷൻ പരിഷ്കരണാനുകൂല്യങ്ങൾ നൽകാമെന്ന ഉത്തരവ് മൂന്നു വർഷം വരെ മരവിപ്പിച്ച് വയോജനങ്ങളെ ദ്രോഹിക്കുന്ന നിലപാട് സർക്കാരിന് ഭൂഷണമല്ലെന്ന് സി. ആർ. മഹേഷ് എം .എൽ. എ പറഞ്ഞു. 2016ൽ ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച ആരോഗ്യചികിത്സാപദ്ധതി ആറു വർഷം നടപ്പാക്കാതിരിക്കുകയും ഒടുവിൽ ഔട്ട് പേഷ്യന്റ് ചികിത്സ നിഷേധിച്ച് തട്ടികൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷൻ ചവറ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യകയായിരുന്നുഎം .എൽ.എ.
പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ അദ്ധ്യക്ഷനായിരുന്നു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി മുഖ്യപ്രസംഗം നടത്തി. യു. ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കോലത്തു വേണുഗോപാൽ, കെ. എസ്. എസ്. പി. എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായർ, സംസ്ഥാന സെക്രട്ടറി ജി. ജ്യോതിപ്രകാശ്,ജില്ലാ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണ പിള്ള, ജില്ലാ സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞ്, കെ. ആർ.നാരായണപിള്ള, വർഗീസ് പി. എം വൈദ്യൻ, ജി. ദേവരാജൻ, എ. കെ. ഫ്രാങ്ക്‌ളിൻ, കെ. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം ജി. ബാലചന്ദ്രൻ പിള്ളയുടെ നിയന്ത്രണത്തിൽ നടന്ന നിയോജക മണ്ഡലം കൗൺസിൽ യോഗം ഭാരവാഹികളായി വർഗീസ് പി. എം വൈദ്യൻ (പ്രസിഡന്റ്)ജി. ദേവരാജൻ, സി.കെ. രവീന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), എ. മുഹമ്മദ് കുഞ്ഞ്(സെക്രട്ടറി), കുൽസും ഷംസുദീൻ, ജെ. ഗോപാലകൃഷ്ണപിള്ള(ജോയിന്റ് സെക്രട്ടറിമാർ), പി. ബി. ജോയ് ബഷീർ (ട്രഷറർ), ഷൗക്കത് ഭായി(വനിതാ വിഭാഗം പ്രസിഡന്റ്), വി.രാജമ്മ(സെക്രട്ടറി), ശ്രീ ഹർഷൻ, ഷഡാനനൻ നായർ (ഓഡിറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.