പോരുവഴി : എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയന്റെ നേതൃത്വത്തിൽ 25, 26 തീയതികളിൽ പ്രീ-മാരേജ് കൗൺസലിംഗ് പ്രോഗ്രാം നടത്തും. യൂണിയനിൽപ്പെട്ട ശാഖകളിലെ വിവാഹ പ്രായമെത്തിയ എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. 25ന് രാവിലെ 9 മുതൽ 11.30 വരെ ശ്രീനാരായണ ധർമ്മം കുടുംബ ജീവിതത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി അനൂപ് വൈക്കവും 11.30 മുതൽ 1 വരെ കുടുംബ ബഡ്ജറ്റ്, സമ്പാദ്യം എന്നീ വിഷയത്തിൽ ആർ. ശ്രീകുമാറും ഉച്ചയ്ക്ക് 2 മുതൽ 4.30 വരെ സ്ത്രീ - പുരുഷ ലൈംഗികതയെക്കുറിച്ച് ഡോ. മുരളീ മോഹനനും ക്ലാസുകൾ നയിക്കും. 26ന് 9.30 മുതൽ 11.30 വരെ ഗർഭധാരണം, പ്രസവം - അനുബന്ധ വിഷയങ്ങളെപ്പറ്റി ഡോ. എൻ.ആർ. റീനയും 11.30 മുതൽ 1 വരെ ശിശു പരിപാലനത്തെപ്പറ്റി ഡോ. ബൈജുവും ക്ലാസുകൾ നയിക്കും. ഉച്ചയ്ക്ക് ശേഷം അവലോകനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടക്കും. പങ്കെടുക്കുന്ന കുട്ടികളുടെ പേരുവിവരം ശാഖാ സെക്രട്ടറിമാർ 22ന് മുമ്പ് യൂണിയൻ ഓഫീസിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് ആർ. ശ്രീകുമാർ,​ വൈസ് പ്രസിഡന്റ് റാം മനോജ്, സെക്രട്ടറി ഡോ.പി. കമലാസനൻ എന്നിവർ അറിയിച്ചു.