tkm-
ടി.കെ.എം.എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ നിന്ന്

കൊല്ലം: ടി.കെ.എം.എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം 'സുസ്ഥിരതയിൽ അധിഷ്ഠിതമായ ഭാവിവികസനം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ രാജ്യാന്തര കോൺഫറൻസ് സമാപിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്, ക്രയോജനിക്‌സ് സെന്ററിന്റെ മുൻ ചെയർമാൻ ഡോ. എസ്.കസ്തൂരിരംഗൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഒഫ് കേരള, അസോസിയേറ്റ് ഡീൻ ഡോ. അലക്‌സ് പി.ജോൺ മുഖ്യപ്രഭാഷണം നടത്തി. മെക്കാനിക്കൽ എൻജിനീയറിംഗ് മേധാവിയും കോൺഫറൻസ് ഓർഗനൈസിംഗ് ചെയർമാനുമായ ഡോ. എൻ.കെ.മുഹമ്മദ്‌സജിദ് അദ്ധ്യക്ഷത വഹിച്ചു. മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം പ്രൊഫ. എമിറിറ്റസ് പ്രൊഫസറും ഡീനുമായ ഡോ. കെ.ഇ.റബീറോയ്, കോൺഫറൻസ് കോ-ചെയർ ഡോ. മുഹമ്മദ് സാദിക്ക്, ജോയിന്റ് സെക്രട്ടറി ഡോ.ജസ്‌ന മുഹമ്മദ്, പ്രൊഫ സെയിദ് മുഹമ്മദ് ഫഹദ് എന്നിവർ സംസാരിച്ചു.