പരവൂർ: ഊന്നിൻമൂട് പുത്തൻ വീട് ദേവീ ക്ഷേത്രത്തിൽ മകയിരം തിരുനാൾ മഹോത്സവം ഇന്ന് സമാപിക്കും. തന്ത്രി ജയകൃഷ്ണൻ നമ്പൂതിരി, മേൽശാന്തി മുരുകേശൻ പോറ്റി എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. ഇന്ന് രാവിലെ 7ന് പൊങ്കാല, 8 ന് ദേവീഭാഗവത പാരായണം, 9.30 ന് അഷ്ടാഭിഷേകം, രാത്രി 7.30 മുതൽ ദുർഗ്ഗാദേവിക്ക് പൂമൂടൽ, പൂമൂടലിൽ പങ്കെടുക്കുന്നവർ മുൻകൂർ രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി പി.രാജേന്ദ്രൻ അറിയിച്ചു. ഫോൺ: 9633343677