 
കൊല്ലം : ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സ്പോർട്സ് മീറ്റിൽ 16 വയസിന് താഴെയുള്ള ആൺ കുട്ടികളുടെ വിഭാഗത്തിൽ ചാത്തന്നൂർ വിമല സെൻട്രൽ സ്കൂൾ ഫസ്റ്റ് റണ്ണറപ്പായി.
പതിനെട്ട് വയസിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ജാൻകി സാജ് ഡിസ്‌കസ് ത്രോയിൽ ഒന്നാം സ്ഥാനവും ഷോട്ട് പുട്ടിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജാവലിൻ ത്രോയിൽ എസ്.ശബന രണ്ടാം സ്ഥാനവുംനേടി. പതിനാറ് വയസിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ കാർത്തികേയൻ ഷോട്ട് പുട്ടിൽ ഒന്നാം സ്ഥാനവും ഡിസ്കസ് ത്രോയിൽ മൂന്നാം സ്ഥാനവും നേടി. മുഹമ്മദ് ഫർഹാൻ ഹൈ ജമ്പിൽ രണ്ടാം സ്ഥാനവും ലോംഗ് ജമ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.