കൊട്ടാരക്കര: സംസ്കാരയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി സർഗ സംവാദം സംഘടിപ്പിച്ചു. ഓൺലൈനായി നടന്ന സാഹിത്യ കൂട്ടായ്മ സാഹിത്യകാരനും ചരിത്രകാരനുമായ ഡോ. എം.എസ്. നൗഫൽ ഉദ്ഘാടനം ചെയ്തു. സംസ്കാര ചെയർമാൻ ഡോ. പി.എൻ. ഗംഗാധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.എസ്. നൗഫൽ എഴുത്തിന്റെ വഴികൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കനകലത, ഡോ. എസ്. മുരളീധരൻ നായർ, ജി. കലാധരൻ,​ മുട്ടറ ഉദയഭാനു, എം.പി. വിശ്വനാഥൻ, അജിഷ,​ ജിത രാജ്, ടി. രാമചന്ദ്രൻ, ജി. വിക്രമൻപിള്ള, ഷക്കീല അസീസ്, രാജൻ താന്നിക്കൽ, പ്രഭാകരൻപിള്ള, ടി.വി. സുധർമ്മ, ഗോപി കോട്ടവട്ടം, ശിൽപ്പി രാധാകൃഷ്ണൻ, ദിലീപ് ഇരിങ്ങാവൂർ, ശ്രീജയൻ, ഹരികുമാർ, വീണ പി. നായർ എന്നിവർ രചനകൾ അവതരിപ്പിച്ചു.