ഓച്ചിറ: യു.ഡി.എഫ് ഓച്ചിറ പഞ്ചായത്തുതലയോഗം തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ- റെയിൽ പദ്ധതിക്കെതിരെ സ്വീകരിക്കേണ്ട സമര പരിപാടികൾക്ക് യോഗം രൂപം നൽകി. അയ്യാണിക്കൽ മജീദ് (ചെയർമാൻ), ആഷിർ അനുഷ (കൺവീനർ), ഗണേഷ് കുമാർ (വൈസ് ചെയർമാൻ) എന്നിവരാണ് പുതിയ ഭാരവാഹികൾ. എം.ഒ. ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബി.എസ്. വിനോദ് സ്വാഗതം പറഞ്ഞു. കെ.കെ. സുനിൽകുമാർ, നീലികുളം സദാനന്ദൻ, എം.എസ്. ഷൗക്കത്ത്, എൻ. വേലായുധൻ, സെവന്തികുമാരി, അൻസർ എ. മലബാർ, കെ. ശോഭകുമാർ, സന്തോഷ് തണൽ, മെഹർഖാൻ ചേന്നല്ലൂർ, ബേബി വേണുഗോപാൽ, ശിവാനന്ദൻ, പ്രശാന്ത് കണ്ണമ്പള്ളി, വിഷ്ണു ദേവ്, ജയഹരി, ബിജു തുടങ്ങിയവർ സംസാരിച്ചു.