ശാസ്താംകോട്ട: കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യുണിയൻ ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. മുൻ പി.എസ്.സി ചെയർമാൻ അഡ്വ. ഗംഗാധരക്കുറുപ്പ്, പി. മാധവൻ പിള്ള, രവീന്ദ്രൻ പിള്ള, വിജയൻ പിള്ള, ദേവദാസൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.