grandhashala-
പ്രാക്കുളം.സി. പത്മനാഭപിള്ള സ്മാരക മഹിളാഗ്രന്ഥശാല

ചവറ : പി.കെ. നാരായണപിള്ള ഉദ്ഘാടനം നിർവഹിച്ച പ്രാക്കുളം സി. പത്മനാഭപിള്ള സ്മാരക മഹിളാ ഗ്രന്ഥശാലയുടെ ശതാബ്‌ദി ആഘോഷം ഇന്ന് 5.30ന് ‌ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർഡ്‌ അംഗവും സ്വാഗതസംഘം പ്രസിഡന്റുമായ ഷംനാ റാഫി അദ്ധ്യക്ഷത വഹിക്കും. സ്വാഗതംസംഘം കൺവീനർ ഗോവിന്ദൻ കുട്ടി സ്വാഗതം പറയും. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. നിള അനിൽകുമാർ വായനശാലയുടെ ചരിത്രം വിശദീകരിക്കും. പന്മന പഞ്ചായത്ത്‌ മെമ്പർ ഹാൻസിയ,​ പന്മന പഞ്ചായത്ത്‌ മെമ്പർ അനീസ,​ അഹമ്മദ് മൻസൂർ, അഡ്വ. സി. സജീന്ദ്ര കുമാർ, ഗിരിജാകുമാരി, മഞ്ജു എന്നിവർ സംസാരിക്കും.