punja-
മാലുമേൽപുഞ്ചയിൽ വിത്ത് വിതച്ച് സി.ആർ. മഹേഷ് എംഎൽഎ കൃഷിക്ക് തുടക്കം കുറിക്കുന്നു

തൊടിയൂർ: മാലുമേൽ പുഞ്ച നെല്ലുത്പാദക സമിതിയുടെ നേതൃത്വത്തി മാലുമേൽ പുഞ്ചയിലെ 150 ഏക്കറിൽ വിത്ത് വിതച്ച് കൃഷിക്ക് തുടക്കമിട്ടു. സി.ആർ. മഹേഷ് എം.എൽ.എ വിത ഉദ്‌ഘാനം ചെയ്തു. തൊടിയൂർ കൃഷിഭവൻ കൃഷിക്കാവശ്യമായ സഹായങ്ങൾ നൽകും. കുട്ടനാട്ടിലെ നെൽക്കൃഷിക്കാരനായ എൻ.എ. മാത്യുവിനാണ് കൃഷിയുടെ മോൽനോട്ട ചുമതല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, വാർഡ് അംഗം വിനോദ്, പുഞ്ച കർഷക സമിതി പ്രസിഡന്റ് രവീന്ദ്രൻ പിള്ള, സെക്രട്ടറി ഇബ്രാഹിം കുട്ടി, സജിത്ത് കൃഷ്ണ, കെ.പി. സിദ്ധാർത്ഥൻ പിള്ള, വിജയകുമാർ, കെ. ശശിധരൻപിള്ള, റഹിം, ജോൺകുട്ടി, കൃഷിഓഫീസർ കാർത്തിക തുടങ്ങിയവർ പങ്കെടുത്തു.