കൊല്ലം: വീട്ടിൽ കയറി യുവതിയെ ആക്രമിച്ച യുവാവ് പിടിയിലായി. ചാത്തന്നൂർ മീനാട് രാജേഷ് ഭവനിൽ ശ്യാം (22) ആണ് പിടിയിലായത്. യുവതിയുടെ ഭർതൃസഹോദരിയുടെ മകനുമായി കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായി. തുടർന്ന് വഴക്കുണ്ടാക്കാതെ പോകാൻ യുവതി ആവശ്യപ്പെട്ടതിൽ പ്രകോപിതനായി വീട്ടിൽ അതിക്രമിച്ച് കയറി ഇവരെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ബോധം നഷ്ടപ്പെട്ട യുവതിയെ അയൽക്കാരും ബന്ധുക്കളും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയെത്തുടർന്ന് ചാത്തന്നൂർ ഇൻസ്‌പെക്ടർ ജസ്​റ്റിൻ ജോണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ആശാ വി. രേഖ, സലീംകുമാർ സി.പി.ഒ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.