 
കൊല്ലം: അനധികൃതമായി വിദേശമദ്യ വില്പനയ്ക്കിടെ, നാലര ലിറ്റർ മദ്യവുമായി കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോടിയിൽ ഈഴത്തെങ്ങിൽ വീട്ടിൽ രാമകൃഷ്ണൻ (48) പിടിയിൽ. നിരവധി തവണ സമാന കേസിലും സ്പിരിറ്റ് കച്ചവടത്തിനും ഇയാൾ പിടിയിലായിട്ടുണ്ട്. ഗുണ്ടാ പ്രവർത്തനങ്ങളെ തുടർന്ന് മുമ്പ് രണ്ടുതവണ കാപ്പാ പ്രകാരം കരുതൽ തടങ്കലിലും കഴിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വി. വിനോദ് കുമാർ, എ.എസ്.ഐ മാരായ ഷാജിമോൻ, നന്ദകുമാർ, സി.പി.ഒ ശ്രീകാന്ത്, മനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.