photo
കുന്നത്തുർ താലൂക്ക് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആനയടി റേഷൻ ഡിപ്പോ പടിക്കൽ നടത്തിയ കൂട്ട ഉപവാസം ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: കുന്നത്തൂർ താലൂക്ക് റേഷൻ ഡിപ്പോ മാറ്റാനുള്ള ശ്രമം ഉപേക്ഷിക്കുക, ഡിപ്പോയിലെ സ്ഥിരം തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുന്നത്തൂർ താലൂക്ക് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആനയടി റേഷൻ ഡിപ്പോ പടിക്കൽ കൂട്ടഉപവാസം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ശിവൻപിള്ള അദ്ധ്യക്ഷനായി, ഇടവനശ്ശേരി സുരേന്ദ്രൻ, വേണുഗോപാലക്കുറുപ്പ്, രാമൻപിള്ള, വാരിജാക്ഷൻ, ശ്രീകുമാർ, ബിനു മംഗലത്ത്, രാജൻ, എന്നിവർ പങ്കെടുത്തു.