ശാസ്താംകോട്ട: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് മാദ്ധ്യമ സെമിനാർ നടക്കും. ഭരണിക്കാവിൽ വൈകിട്ട് 4.30ന് നടക്കുന്ന സെമിനാർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യും. കേരള വിഷൻ ചെയർമാൻ കെ. ഗോവിന്ദൻ അദ്ധ്യക്ഷത വഹിക്കും. മാറിയ ലോകവും ചെറുകിട വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ച് വിവിധ മേഖലകളിലുള്ളവർ സംസാരിക്കും.