ചവറ : വടക്കുംതല എസ്.വി.പി.എം.എച്ച്.എസ് സ്കൂളിൽ പ്രവർത്തിക്കുന്ന ചങ്ങാതിക്കൂട്ടം 94 സ്കൂൾ ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഘടനയ്ക്ക് രജിസ്റ്റർ നമ്പർ ലഭിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ എച്ച്.എം. സുഷമ ദേവി ടീച്ചറിൽ നിന്ന് സർട്ടിഫിക്കറ്റിന്റെ കോപ്പി സംഘടനയുടെ സെക്രട്ടറി ഷാലിൽ ഷംസുദ്ദീൻ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് ഡി. അജി, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് അബ്ദുൽ ഷുക്കൂർ, സ്റ്റാഫ് സെക്രട്ടറി രാജീവ് ചന്ദ്രൻ, രതീഷ് ബിജു സാഗർ, ഷിഹാബ് എന്നിവർ സംസാരിച്ചു.