 
കരുനാഗപ്പള്ളി: കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ ദിനാചരണം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി വൈദ്യുതി ഭവന് മുന്നിൽ കൂടിയ സമ്മേളനം കെ. അശോകൻ ഉദ്ഘാടനം ചെയ്തു. സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു. ശിവൻപിള്ള, കാസിംകുഞ്ഞ്, ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ നാഗരാജൻ, അൻസർ ബാബു, സുരേഷ്, അമൃതലാൽ, ശ്രീകണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു. പെൻഷൻ അസോസിയേഷൻ മാസ്റ്റർ ട്രസ്റ്റിൽ പ്രാതിനിദ്ധ്യം അനുവദിക്കുക, ത്രികക്ഷി കരാറിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം അടയ്ക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു.