കൊട്ടാരക്കര : അഞ്ചൽ സ്വദേശിനിയായ വീട്ടമ്മയുടെ ഷോൾഡർ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന 3500 രൂപയും വിലപിടിപ്പുള്ള രേഖകളും അപഹരിച്ച നാടോടി സ്ത്രീകളെ കൊട്ടാരക്കര പൊലീസ് അറസ്റ്റു ചെയ്തു. കെ.എസ്.ആർ.ടി.സി ബസിൽ പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ കൊട്ടാരക്കരയിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഉടൻ തന്നെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും എസ്.ഐ വിദ്യാധിരാജയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മണിക്കൂറുകൾക്കകം കൊട്ടാരക്കര സ്റ്റാൻഡിൽ നിന്ന് മധുര ജില്ലയിൽ മുത്തുപെട്ടി ബസ് സ്റ്റാൻഡിനു സമീപം താമസിക്കുന്ന മുത്തുമാരി (24), മുത്തുപെട്ടി ബസ് സ്റ്റാൻഡിനു സമീപം താഴെപുതുപ്പാലത്തിൽ താമസിക്കുന്ന പാർവതി (42) എന്നിവരെ അറസ്റ്റു ചെയ്യുകയുമായിരുന്നു.