 
കൊട്ടാരക്കര: പുനർ നിർമ്മിച്ച പുത്തൂർ മണ്ഡപത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 9ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദുകുമാർ അദ്ധ്യക്ഷത വഹിക്കും. പി. ഐഷാപോറ്റി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ, ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലീലാമ്മ, കവിത ഗോപകുമാർ, എ. അജി, കോട്ടയ്ക്കൽ രാജപ്പൻ, എ. സൂസമ്മ, ഡി.എസ്. സുനിൽ, ടി. സുനിൽ കുമാർ, ജി. മുരുകദാസൻ നായർ, വിനോദ് പനയമ്പള്ളിൽ, പി.എസ്. ശ്യാംകുമാർ, ഡി. മാമച്ചൻ, എസ്. കൃഷ്ണൻ ഉണ്ണിത്താൻ, ഗീത കെ. പിള്ള എന്നിവർ സംസാരിക്കും. വാഹനം ഇടിച്ചതിനെത്തുടർന്നാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പുത്തൂർ മണ്ഡപം തകർന്നത്. തുടർന്ന് എം.എൽ.എ ഫണ്ടിൽ നിന്ന് ഏഴ് ലക്ഷത്തി അയ്യായിരം രൂപ ചെലവിട്ടാണ് മണ്ഡപം ഗതാഗത തടസില്ലാത്ത വിധം പുനർ നിർമ്മിച്ചത്.