 
കൊട്ടാരക്കര: തലച്ചിറ സഹകരണ ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു. ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് ബി.ആർ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എ.എ. അസീസ്, ഷാനവാസ് ഖാൻ, ഡോ. ആർ. അഖിൽ, എ.എസ്. ജയചന്ദ്രൻ, ബോർഡ് അംഗങ്ങളായ ഡെയ്സി കുഞ്ഞുമോൻ, ആർ. ഗോപിനാഥൻ നായർ, സെക്രട്ടറി ദിവ്യ ജോസഫ് എന്നിവർ സംസാരിച്ചു.