കൊട്ടാരക്കര: വൃശ്ചിക മഹോത്സവത്തോടനുബന്ധിച്ച് താലൂക്കിലെ വിവിധ ദേവാലയങ്ങളിൽ വിളക്കെണ്ണ എന്ന പേരിൽ വ്യാജ എണ്ണ എത്തിക്കുന്നതായി പരാതി. ഉമയനല്ലൂരിൽ നിന്നും മറ്റും എത്തുന്ന വിളക്കെണ്ണ വിളക്കിൽ ഒഴിച്ചു കത്തിച്ചാൽ ഉടൻ തീ പടർന്നു പിടിക്കുകയും വിളക്ക് പിന്നീട് വൃത്തിയാക്കിയെടുക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്യുന്നുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പരാതിപ്പെടുന്നു. ഇത്തരത്തിലുള്ള വ്യാജ എണ്ണക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും റൂറൽ എസ്.പിക്കും ജനപ്രതിനിധികൾക്കും
പരാതി നൽകിയിട്ടുണ്ട്.