ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ റേഷൻ വിതരണം തടസപ്പെട്ടു. ഡിസംബർ മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും ആട്ടയും പഞ്ചസാരയും റേഷൻ കടകളിൽ സമയബന്ധിതമായി എത്താതിനാൽ റേഷൻ വിതരണം ഭാഗികമായാണ് നടക്കുന്നത്. റേഷൻ സാധനങ്ങൾ അടിയന്തരമായി എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കേരളാ റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) താലൂക്ക് ഭാരവാഹികളായ ഇസഡ്. ആന്റണി, അനീഷ് ഉമ്മൻ എന്നിവർ അറിയിച്ചു.