കൊല്ലം: വധശ്രമക്കേസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പൊലീസുകാരനായ ബാലുവിന്റെ ഭൗതികദേഹം കൊല്ലം എ.ആർ ക്യാമ്പിൽ പൊതുദർശനത്തിന് വച്ചു.
എം. നൗഷാദ് എം.എൽഎ, കമ്മിഷണർ ടി. നാരായണൻ, ഡെപ്യൂട്ടി മേയർ കൊല്ല മധു, അഡി. എസ്.പി ജോസി ചെറിയാൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.