അഞ്ചൽ: അഞ്ചൽ ടൗൺ ലയൺസ് ക്ലബിന്റെ രണ്ടാം ഘട്ട ക്ഷേമ പദ്ധതികൾക്ക് തുടക്കമായി. പദ്ധതികളുടെ ഉദ്ഘാടനം അഞ്ചൽ റോയൽ ഒാഡിറ്റോറിയത്തിൽ ഡിസ്ട്രിക്ട് ഗവർണർ കെ. ഗോപകുമാർ മേനോൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എം. നിർമ്മലൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ പ്രോജക്ടുകളുടെ ഡിസ്ട്രിക്ട് കോ ഒാർഡിനേറ്റർമാരായ എസ്.എസ്. സുനീർ, ബി.എസ്. സുനിൽ കുമാർ, എസ്. പ്രസാദ്, സി. ജെയിൻ, ജോസ്, കെ. ശ്രീധരൻ, എം.എ. വഹാബ്, ആർ.വി. ബിജു, പ്രസാദ് ആമ്പാടി തുടങ്ങിയവർ സംസാരിച്ചു. മറ്റ് ഭാരവാഹികളായ കെ. യശോധരൻ, കെ.എസ്. ജയറാം, പി. അരവിന്ദൻ, എൻജിനിയർ ബിനു, ബിജു അഞ്ചൽ തുടങ്ങിയവർ പങ്കെടുത്തു. പാവപ്പെട്ട രോഗികൾക്കുള്ള ധനസഹായം, ആർ.സി.സിയിൽ കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നൽകുന്നതിനുള്ള തുക, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവർക്കുള്ള ധനസഹായം തുടങ്ങിയവ ചടങ്ങിൽ വിതരണം ചെയ്തു.