
കൊല്ലം: സംഘടനാ പ്രവർത്തനങ്ങളിൽ സാമൂഹിക പ്രതിബദ്ധതയുണ്ടാകണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.സോമരാജൻ പറഞ്ഞു. കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോക്‌സോ കോടതികളിൽ സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എൻ.കെ.പ്രേമചന്ദ്രൻ എം.പി.ആവശ്യപ്പെട്ടു. ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് എ.സൈജു അലി അദ്ധ്യക്ഷത വഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ, സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി ഷാജി തങ്കച്ചൻ, കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് പട്ടത്താനം ആർ.രാജീവ്, പി. ഷിനോബ് കുമാർ., ആർ.എസ്. സുരേഷ്‌കുമാർ, എസ്. സുനിൽകുമാർ, എസ്. ബൈജുകുമാ|ർ എന്നിവർ സംസാരിച്ചു.