 
കൊല്ലം: കേവലം 125 തസ്തികകൾ മാത്രമുള്ള വഖഫ് നിയമനം പി.എസ്.സിക്ക് വിടുവാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഞ്ചൽ ഇബ്രാഹിം ആവശ്യപ്പെട്ടു. നികുതിപ്പണം എടുത്ത് ശമ്പളവും മറ്റ് ആനുകുല്യവും നൽകുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെയും ദേവസ്വം ബോർഡ്, പൊതുമേഖലാ സ്ഥാപനങ്ങളിലേയും നിയമനം പി.എസ്.സിക്ക് വിട്ട ശേഷം വേണമായിരുന്നു വഖഫ് വിഷയത്തിൽ സർക്കാർ ഇടപെടേണ്ടിയിരുന്നത്. അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ ജമാഅത്ത് കൗൺസിൽ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു നീങ്ങും. പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഇന്ത്യയുടെ മതേതര സങ്കല്പങ്ങളെ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളെ യോഗം അപലപ്പിച്ചു
ജില്ലാ പ്രസിഡന്റ് കുറ്റിയിൽ നിസാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ നജുമുദ്ദീൻ അഹമ്മദ്, ഇഞ്ചയ്ക്കൽ ബഷീർ, പറമ്പിൽ സുബൈർ, മെഹർഖാൻ ചേന്ദല്ലൂർ, ആദിനാട് സൈനുദ്ദീൻ, മക്കാവഹാബ്, അഞ്ചൽ ജലീൽ മുസലിയാർ, നജുമുദ്ദീൻ മഹ്ളരി, കുന്നത്തൂർ റഷീദ്, ജലീൽ കോട്ടക്കര, മുഹമ്മദ് ഹുസൈൻ, സലാഹുദ്ദീൻ ബായി, താജുദ്ദീൻ.