photo
കോഴിക്കോട് സൈക്കിൾ ഗ്രാമവുംചാച്ചാജി പബ്ളിക് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച തീര സംരക്ഷണ സൈക്കിൾ റാലിയുടെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിന്റെ 17 കിലോമീറ്റർ ദൈർഘ്യം വരുന്ന സമുദ്ര തീരം സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.ആർ. മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു. തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സൈക്കിൾ ഗ്രാമവുംചാച്ചാജി പബ്ളിക് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച തീര സംരക്ഷണ സൈക്കിൾ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദ്ര തീരങ്ങളിൽ താമസിക്കുന മത്സ്യത്തൊഴിലാളികൾ നാടിന്റെ സമ്പത്താണെന്നും അവരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തേണ്ടത് പൊതു സമൂഹത്തിന്റെ കടമയാണെന്നും എം.എൽ.എ പറഞ്ഞു. എക്കോ സൈക്കിൾ ക്ലബിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. സൈക്കിൾ ഗ്രാമം സ്ഥാപകൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് സൈക്കിൾ റാലി അംഗങ്ങളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷൈമ, നാസർ പോച്ചയിൽ, ആർ, സനജൻ, നൗഷാദ് തേവറ, മുഹമ്മദ് സലിം ഖാൻ, അജിത്, ചൂളൂർ ഷാനി, അബ്ദുൽ വഹാബ്, അജി ലൗലാന്റ്, സുഭാഷ് ശശിധരൻ എന്നിവർ പ്രസംഗിച്ചു.