കരുനാഗപ്പള്ളി: അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കല്ലേലിഭാഗം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബംഗ്ലാദേശ് വിമോചനത്തിന്റെ 50 ാം വാർഷികവും ഇ-ശ്രം കാർഡ് വിതരണവും സംടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എൻ. രമണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി. നാഥ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ബി. മോഹൻദാസ്, വിളയിൽ അഷറഫ്, ബൈജു ശാന്തിരംഗം, എസ്.കെ. അനിൽ, എ. സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ഇസ്ഹാഖ് നന്ദി പറഞ്ഞു.