photo
കെ.സി.പിള്ള അനുസ്മരണ സമ്മേളനം മുൻ മന്തി കെ.ഇ.ഇസ് മെയിൽ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കെ.സി.പിള്ളയുടെ പത്താം ചരമവാർഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പ അനുസ്മരണ സമ്മേളനം കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ തലമുറയ്ക്ക് മാതൃകയാക്കാവുന്ന ഉത്തമ കമ്യൂണിസ്റ്റായിരുന്നു കെ.സി. എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ആർ.രാമചന്ദ്രൻ അദ്ധ്യക്ഷനായി. .

സംസ്ഥാന അസി.സെക്രട്ടറി അഡ്വ.കെ.പ്രകാശ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. മന്ത്രിമാരായ പി.പ്രസാദ്, ജെ.ചിഞ്ചുറാണി, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ, അസി.സെക്രട്ടറി ജി.ലാലു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ, ആർ. ലതാദേവി, അഡ്വ.വേണുഗോപാൽ, അഡ്വ. ആർ. സജിലാൽ, പി.ബി.രാജു, ഐ.ഷിഹാബ്, എസ്.സോമൻ, ടി. മനോഹരൻ, ആർ. രവീന്ദ്രൻ, ജി.മുരളീധരൻ എന്നിവർ സംസാരിച്ചു. രാവിലെ 8ന് തയ്യിൽ വീട്ടിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയോടു കൂടിയാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന അനുസ്മരണ പരിപാടികൾക്കു തുടക്കം കുറിച്ചത്.