 
എഴുകോൺ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി ഡിസംബർ 17 പെൻഷണേഴ്സ് ദിനമായി ആചരിച്ചു. എഴുകോൺ സർവീസ് സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വി. സുമാലാൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി. യു ബ്ലോക്ക് പ്രസിഡന്റ് എ. സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.കെ. തോമസ്, ബ്ലോക്ക് സെക്രട്ടറി എൻ. രാജശേഖരൻ, ജില്ലാ കമ്മിറ്റിയംഗം ബി. മുരളി, സംസ്ഥാന കൗൺസിലർമാരായ അഡ്വ. സുരേന്ദ്രൻ കടയ്ക്കോട്, ജെ. ചെന്താമരാക്ഷൻ, എഴുകോൺ യൂണിറ്റ് പ്രസിഡന്റ് ജെ. ബാലചന്ദ്രൻ, ബ്ലോക്ക് ട്രഷറർ ആർ. രാജേന്ദ്രബാബു എന്നിവർ സംസാരിച്ചു.