ചാത്തന്നൂർ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജീത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയതിൽ പ്രതിക്ഷേധിച്ച് ചാത്തന്നൂരിൽ സംഘപരിവാർ സംഘടനകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണ സെൽ കൺവീനർ എസ്.വി. അനിത്ത് കുമാർ, എസ്.സുരേഷ് കുമാർ, ആർ.എസ്.എസ് നഗർ സേവാ പ്രമുഖ് ഷാജി, മണ്ഡൽ കാര്യവാഹ് പ്രഭു, ആർ.കൃഷ്ണരാജ്, തങ്കമണി അമ്മ, കളിയാക്കുളം ഉണ്ണി, ആർ.സന്തോഷ്, ചിറക്കര സന്തോഷ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മീരാ ഉണ്ണി, രതീഷ് എന്നിവർ നേതൃത്വം നൽകി.