photo
ചക്കുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ തിരഞ്ഞെടുപ്പ് അകാരണമായി മാറ്റിവെച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന ജനറൽസെക്രട്ടറി സുഹൈൽ അൻസാരി ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : ചക്കുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ തിരഞ്ഞെടുപ്പ് അകാരണമായി മാറ്റിവെച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന ജനറൽസെക്രട്ടറി സുഹൈൽ അൻസാരി ഉദ്ഘാടനം ചെയ്തു. അജ്മൽ അർത്തിയിൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ. രവി, കിണറു വിളനാസർ, എച്ച്. നസീർ, അർത്തിയിൽ അൻസാരി, ഷിഹാബ് അയന്തിയിൽ, ചക്കുവള്ളി നസീർ, ലത്തീഫ് പെരുംകുളം, നാസർ മൂലത്തറ, അനീഷ് അയന്തിയിൽ, അബ്ദുള്ളസലിം, അഫിൻ നാസർ, ജസീം കാരൂർ, അജ്മൽ, ഇർഷാദ് തുടങ്ങിയവർ പങ്കെടുത്തു.