കൊല്ലം: യൂത്ത് ഫ്രണ്ട് ജില്ലാ നേതൃസമ്മേളനം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രതീഷ് അലിമുക്ക് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് ഓൺലൈൻ മെമ്പർഷിപ്പ് ഉദ്ഘാടനം കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം അപ്പുജോൺ ജോസഫ് നിർവഹിച്ചു .യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, സെക്രട്ടറി കണ്ണൻ,ശരൺശശി, മാത്യു ജോർജ്ജ്, വി.വിശ്വജിത്ത്, ഫ്രാൻസിസ് ജെ.നെറ്റോ, ഷൈജുകോശി, ബാലകൃഷ്ണപിളള, എഫ്.ആന്റണി, അരുൺ അലക്സ്, ഈച്ചംവീട്ടിൽ നയാസ് മുഹമദ്, ബിജുമൈനാഗപ്പളളി,ജോസഫ് മാത്യു എന്നിവർ സംസാരിച്ചു.