കൊല്ലം: ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പോർട്ട് വില്ലേജ് സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി ജി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രസിഡന്റ് സി.എൽ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എസ്. അഭിലാഷ് സ്വാഗതവും ബി. സുരേഷ് നന്ദിയും പറഞ്ഞു. ഭരത് അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജെ. ഷാജി സി.പി.എം ലോക്കൽ സെക്രട്ടറി ജെ. ബിജു, യൂണിയൻ ഏരിയാ പ്രസിഡന്റ് ആമീർ സുൽത്താൻ, സെക്രട്ടറി ഡി. ഷൈൻ ദേവ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.എൽ. പ്രസാദ് (പ്രസിഡന്റ്), ലക്ഷ്മി മോഹൻ, ഷീന (വൈസ് പ്രസിഡന്റ്), എസ്. അഭിലാഷ് (സെക്രട്ടറി), ജയനാഥ്, നാഗരാജൻ (ജോ. സെക്രട്ടറി), എം. ഭരത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.