ചാത്തന്നൂർ: ദേശീയപാത വികസനത്തിന്റെ പേരിൽ ചാത്തന്നൂർ ടൗൺ മതിൽ കെട്ടി മറയ്ക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്
വ്യാപാരി വ്യവസായി സമിതി ചാത്തന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 21ന് ചാത്തന്നൂരിൽ സർവകക്ഷി ധർണ നടത്തുമെന്ന് സെക്രട്ടറി ജി.പി. രാജേഷ് അറിയിച്ചു. ചാത്തന്നൂരിനെ രണ്ടാക്കുന്ന മേൽപ്പാലം ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരത്തെയും വ്യാപാര സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിനാണ് പ്രതിഷേധം.