photo
ആയുധങ്ങളുമായി പാരിപ്പള്ളി പൊലീസിന്റെ പിടിയിലായ എസ്ഡിപിഐ പ്രവർത്തകർ

പാരിപ്പള്ളി: ആയുധങ്ങളുമായി കാറിലെത്തിയ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരെ പാരിപ്പളളി പൊലീസ് ക​സ്​റ്റഡിയിലെടുത്തു. എസ്.ഡി.പി.ഐ വർക്കല മണ്ഡലം പ്രവർത്തകരായ കിളിമാനൂർ കാട്ടുചന്ത ബിസ്മി ഹൗസിൽ ഗസ്സാലി (24), കല്ലമ്പലം പുതുശേരിമുക്ക് വട്ടക്കൈത അൽ സുറൂരിൽ അബ്ദുൾ ഹലിം (46), പളളിക്കൽ കാട്ടുപുതുശ്ശേരി താഴവിള നിസ്റ്റാർകുട്ടി (39), നാവായിക്കുളം മരുതിക്കുന്നു ഡീസന്റ് മുക്ക് വടക്കെവിള വീട്ടിൽ ഷാനവാസ് (42), വർക്കല പുത്തൻചന്ത ചി​റ്റില കക്കാട് മൂസ സ്സോറിൽ മുഹാസർ (38) എന്നിവരെയാണ് കസ്​റ്റഡിയിലെടുത്തത്.

ജില്ലാ അതിർത്തിയായ കടമ്പാട്ട്‌​കോണത്ത് ഇന്നലെ രാവിലെ 11ഓടെ പാരിപ്പളളി സി.ഐ അൽജബ്ബാറിന്റെ നേതൃത്വത്തിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്. കാറിൽ വെട്ടുകത്തിയും ഇരുമ്പുവടികളും കണ്ടതോടെ കാർ പൊലീസ് സ്‌​​റ്റേഷനിലേക്ക് മാ​റ്റുകയായിരുന്നു. കസ്​റ്റഡിയെടുത്തവരെ കരുതൽ തടങ്കലിലാക്കിയതായി പൊലീസ് പറഞ്ഞു.