കൊല്ലം: പുല്ലിച്ചിറ അമലോത്ഭവ മാത തീർത്ഥാടന ദേവാലയത്തിൽ കഴിഞ്ഞ 9ന് ആരംഭിച്ച തിരുനാൾ മഹോത്സവം ഇന്നു സമാപിക്കും.
രാവിലെ 8ന് ജപമാല, നൊവേന, 8.30ന് പരേതരായ പ്രസുദേന്തിമാർക്കുള്ള ദിവ്യബലി, വൈകിട്ട് 3.45ന് ജപമാല, നൊവേന, 4.30ന് കൃതജ്ഞത ദിവ്യബലി. ഇടവക വികാരി ഫാ. ഫാ. മനോജ് ആന്റണി മുഖ്യ കാർമികത്വം വഹിക്കും. സഹ വികാരി ഫാ. ജോസ് ജോണി വചന സന്ദേശം നൽകും. 6ന് തിരുസ്വരൂപം എഴുന്നുള്ളിക്കൽ, തിരുനാൾ കൊടിയിറക്കു പുനപ്രതിഷ്ഠ.