ഓച്ചിറ: വയനകം തട്ടകത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നടൻ ഗീഥാ സലാം അനുസ്മരണ സമ്മേളനവും നാടക ഗാന സന്ധ്യയും നടനും സംവിധാകനുമായ പയ്യന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. ആദരവും ധനസഹായ വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി നിർവഹിച്ചു. തട്ടകം ചെയർമാൻ അഡ്വ. എൻ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മിനിപൊന്നൻ, റെജി ആർ.കൃഷ്ണ, തട്ടകം കൺവീനർ കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.