photo
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: അനിൽ.എസ്.കല്ലേലിഭാഗം വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്നു.

കരുനാഗപ്പള്ളി: പന്മന മനയിൽ ഫുട്ബാൾ അസ്സോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഖില കേരള ഫുട്ബാൾ മേള സമാപിച്ചു. എം.എഫ്.സി കൊല്ലം ജേതാക്കളായി. ജേതാക്കൾക്ക് കൊട്ടുകാട് കണ്ണങ്കര ശാന്തമ്മ മെമ്മോറിയൽ ട്രോഫിയും 30,000 രൂപ കാഷ് അവാർഡും രണ്ടാം സ്ഥാനം നേടിയ സ്റ്റാറ്റസ് എഫ്.സിക്ക് വരവിള ഷാഹുൽ ഹമീദ് ആൻഡ് വരവിള മുഹമ്മദ് മെമ്മോറിയൽ ട്രോഫിയും 15000 രൂപ കാഷ് അവാർഡും നൽകി. ടൂർണ്ണമെന്റിലെ മികച്ച ടീമായി തൃശ്ശൂർ ടോപ്പ് ടെൺ എഫ്.സി യെ തിരഞ്ഞെടുത്തു. മികച്ച താരമായി ടോപ്പ് ടെൺ എഫ്.സി യുടെ അബ്ദുവിനെയും ഗോൾകീപ്പറായി എം.എഫ്.സി കൊല്ലത്തിന്റെ വിവേകിനേയും തിരഞ്ഞെടുത്തു. ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ നിന്ന് മാസ്റ്റർ ബിരുദം നേടിയ ഹുസൈൻ നൂറുദ്ദീൻ, നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അഞ്ന എന്നിവരെ ആദരിച്ചു.

സമ്മാനദാനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം നിർവഹിച്ചു. അസിസ്റ്റന്റ് കമാൻഡന്റ് ഒഫ് പൊലീസ് സുമേഷ്, ബിജു കണ്ണങ്കര, മനാഫ് തുപ്പാശ്ശേരി, എം.എഫ്.എ ഭാരവാഹികളായ പന്മന മഞ്ജേഷ്, ആഷിം, മൺസൂർ, എസ്.സജിത്, സൽമാൻ പടപ്പനാൽ പ്രേം ചന്ദ്, വിനോദ് തുടങ്ങിയവർ പങ്കെടുത്തു. സൈമി ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവ്വഹിച്ചു.