പുത്തൂർ : വാണിവിള എവർഷൈൻ ഗ്രന്ഥശാല കൈത്താങ്ങ് സേവന പദ്ധതിയിൽ വാക്കറുകൾ നൽകി. ഭജനമഠം സ്വദേശി അസുഖ ബാധിതനായ ഓട്ടോഡ്രൈവർ സജു, കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഓതിരമുകൾ സ്വദേശി സവിത എന്നിവർക്കാണ് വാക്കറുകൾ നൽകിയത്. പുത്തൂർ ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ ആർ.രാജീവൻ വാക്കറുകൾ വിതരണം ചെയ്തു. ഭജനമഠം വാർഡ് അംഗം ആർ.രജനി, ലൈബ്രറി പ്രസിഡന്റ് മനോജ് പാലവിള, സെക്രട്ടറി വിപിൻ അശോകൻ എന്നിവർ പങ്കെടുത്തു.