കൊല്ലം: കൊല്ലം വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തിനിടയിൽ അത്യാസന്ന നിലയിലായ യുവതി മരിച്ച സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർമാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് മാർച്ച് നടത്തി. ദൈവത്തെ പോലെ കരുതുന്ന ഡോക്ടർമാർ കൊലയാളികളായി മാറുന്നത് പൊതു സമൂഹത്തിന് ഭീഷണിയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഗീതാശിവൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, കെ.പി.സി.സി സെക്രട്ടറിമാരായ എൽ.കെ. ശ്രീദേവി, ബിന്ദുജയൻ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ യു. വഹീദ, പൊന്നമ്മ മഹേശൻ, ലൈലകുമാരി, ശാന്തിനി ശുഭദേവൻ, സുബി നുജും, സുവർണകുമാരി, ബി. സെവന്തികുമാരി, ജലജ കുമാരി, സുനിത, ബിൻസി വിനോദ്, നെല്ലിക്കുന്നം സുലോചന, ലത മോഹൻദാസ്, ശോഭ, റഷീദ തുടങ്ങിയവർ സംസാരിച്ചു.