t

കൊല്ലം: ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുക, പാദരക്ഷകളുടെ നികുതിവർദ്ധന ഒഴിവാക്കുക, അനധികൃത തെരുവ് വ്യാപാരം അവസാനിപ്പിക്കുക, ജപ്തിനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള റീടെയിൽ ഫുട്‍വെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് കളക്ടറേറ്റ് ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷിഹാൻ ബഷി ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രീമിയർ സന്തോഷ് അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷിഹാൻ ബഷി, ജില്ലാ പ്രസിഡന്റ് പ്രീമിയർ സന്തോഷ് , വർക്കിംഗ് പ്രസിഡന്റ് ആർ. ഷിബു, ജനറൽ സെക്രട്ടറി ആർ. ഉണിക്കൃഷ്ണൻ, സെക്രട്ടറിമാരായ പ്രമോദ്‌കുമാർ, സേവ്യർ വർഗീസ് എന്നിവർ പങ്കെടുത്തു.