 
പരവൂർ: നഗരസഭ പ്രദേശത്തു ഹരിതകർമ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കാനും തരം തിരിക്കാനും വേണ്ടി നഗരസഭയുടെ അധീനതയിലുള്ള വ്യവസായ പാർക്കിൽ 10 ലക്ഷം ചെലവിൽ നിർമ്മിക്കുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റ ശിലാസ്ഥാപനം ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് ശ്രീലാൽ നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ വി. അംബിക, കൗൺസിലർ മാരായ മഞ്ജു വിജയചന്ദ്രൻ, ദീപ,ബി അശോക് കുമാർ എന്നിവർ പങ്കെടുത്തു